സീനിയര്‍ താരങ്ങള്‍ ചെന്നൈയുടെ കരുത്ത്, അനുഭവ സമ്പത്തുള്ള താരങ്ങളുണ്ടായത് ടീമിന്റെ ഭാഗ്യം

ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ് മുന്‍ ഓപ്പണറും നിലവിലെ ബാറ്റിംഗ് കോച്ചുമായ മൈക്കല്‍ ഹസ്സി. ഐപിഎലില്‍ ഏറ്റവും പ്രായം കൂടിയ ടീമെന്ന് ചിലര്‍ കളിയാക്കി വിളിക്കുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എന്നാല്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ അത്രത്തോളം തന്നെ പരിചയസമ്പത്ത് കൊണ്ടു വരുന്നുവെന്നും മൈക്കല്‍ ഹസ്സി പറഞ്ഞു. ഈ കാര്യത്തില്‍ ചെന്നൈ ഭാഗ്യം ചെയ്ത ടീമാണെന്നേ താന്‍ പറയുകയുള്ളുവെന്നും ചെന്നൈ മുന്‍ താരം വ്യക്തമാക്കി.

ബാറ്റിംഗ് ആണ് ടീമിന്റെ കരുത്തെങ്കിലും ടീമിന്റെ സന്തുലിതാവസ്ഥയ്ക്കാണ് എന്നും മുന്‍കൈ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും വിചാരിക്കുന്ന പോലെ ഈ സന്തുലിതാവസ്ഥ കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ഓരോ താരങ്ങളും സാഹചര്യങ്ങളും മാച്ച് കണ്ടീഷനുകളുമായി ഇഴുകി ചേര്‍ന്ന് മാത്രമാണ് ഈ സന്തുലിതാവസ്ഥ നേടിയെടുക്കുന്നതെന്നും മൈക്കല്‍ ഹസ്സി അഭിപ്രായപ്പെട്ടു.

Previous articleയുവ താരത്തിൽ വിശ്വാസം അർപ്പിച്ച് മോഹൻ ബഗാൻ, സുമിത് റതിക്ക് അഞ്ച് വർഷത്തെ കരാർ
Next articleക്ലോപ്പ് പ്രീമിയർ ലീഗിലെ ഈ സീസണിലെ ഏറ്റവു മികച്ച പരിശീലകൻ