ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) ജയിച്ചെങ്കിലും സിഎസ്‌കെയ്ക്ക് അവസാന സ്ഥാനത്ത് നിന്ന് മുന്നേറാൻ ആയില്ല.

രാജസ്ഥാൻ റോയൽസിനെ മറികടന്ന് ഒമ്പതാം സ്ഥാനത്ത് എത്താൻ സിഎസ്‌കെക്ക് ജിടിയെ 122 റൺസിൽ താഴെ ഓൾ ഔട്ട് ആക്കണമായിരുന്നു. എന്നാൽ അതിന് അവർക്ക് ആയില്ല.
സി എസ് കെ ഈ സീസണിൽ 14 മത്സരങ്ങളിൽ ആകെ 4 മത്സരങ്ങൾ ആണ് വിജയിച്ചത്. 8 പോയിന്റും നെഗറ്റീവ് നെറ്റ് റൺ റേറ്റുമായി അവർ സീസൺ അവസാനിപ്പിച്ചു.