ദക്ഷിണാഫ്രിക്കയുടെ ലീഗിന്റെ പേര് ആയി, എസ്എ20

Sa20

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും പുതിയ ടി20 ലീഗിന് പേരായി. എസ്എ20 എന്നാണ് ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിന്റെ നാമകരണം ബോര്‍ഡ് നടത്തിയത്. അടുത്ത വര്‍ഷം ജനുവരി – ഫെബ്രുവരി മാസങ്ങളിലായാണ് ഉദ്ഘാടന സീസൺ നടക്കുക.

2 മില്യൺ യുഎസ് ഡോളര്‍ ആണ് ഓരോ ഫ്രാഞ്ചൈസിയ്ക്കും സാലറി ക്യാപ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19ന് ആണ് താരങ്ങളുടെ ലേലം. ഡബിള്‍ ഹെഡറുകളും നോക്ക്ഔട്ട് മത്സരങ്ങളും ഉള്‍പ്പെടെ 33 മത്സരങ്ങളാണ് ലീഗിലുള്ളത്.

വരും വര്‍ഷങ്ങളിൽ വനിത ലീഗും ഉണ്ടാകുമെന്നാണ് അധികാരികള്‍ അറിയിച്ചിരിക്കുന്നത്.