ഓസ്ട്രേലിയന്‍ ടീമിലേക്ക് തിരികെ എത്തിയ ഉപ നായകന്‍ മിച്ചല്‍ മാര്‍ഷിനെതിരെ കൂവിയ കാണികളുടെ പ്രവൃത്തിയെ മോശമെന്ന് വിശേഷിപ്പിച്ച് ട്രാവിസ് ഹെഡ്. മോശവും നിരാശാജനകവുമായ പ്രവണതയാണ് മെല്‍ബേണിലെ ഏഴുപതിനായിരത്തിലുമധികമുള്ള കാണികള്‍ ചെയ്തതെന്നാണ് ട്രാവിസ് ഹെഡ് വിശേഷിപ്പിച്ചത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ടീമിലെത്തിയ മിച്ചല്‍ മാര്‍ഷിന്റെ തിരഞ്ഞെടുപ്പിലുള്ള അമര്‍ഷമാണ് താരത്തെ കൂക്കിവിളികളോടെ വരവേല്‍ക്കുവാന്‍ കാണികളെ പ്രേരിപ്പിച്ചത്.
മാര്‍ഷിന്റെ സ്പെല്ലുകളുടെ തുടക്കത്തില്‍ ആണ് കാണികളുടെ ഈ മോശം പ്രവണത. വളരെ ഉയരത്തിലുള്ള ശബ്ദം ഓസ്ട്രേലിയന്‍ ടീമംഗങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. മികച്ച ടീം പ്ലേയര്‍ ആയ മാര്‍ഷിനു ഇത് കേള്‍ക്കേണ്ടി വന്നത് ദുഖകരമാണെന്നും ട്രാവിസ് ഹെഡ് പറഞ്ഞു.