രണ്ട്‌ സ്റ്റമ്പിലും ബെയ്ൽസ് ഇല്ലാതെ ഇംഗ്ലണ്ട് – ഓസ്ട്രേലിയ ആഷസ് മത്സരം!

Staff Reporter

കാലാവസ്ഥ മോശമായതിനെ തുടർന്ന് രണ്ട് സ്റ്റമ്പിലും ബെയ്ൽസ് ഇല്ലാതെ കളിച്ച് ഇംഗ്ലണ്ട് ഓസ്ട്രേലിയ ആഷസ് പോരാട്ടം. ശക്തമായ കാറ്റിനെ തുടർന്നാണ് മത്സരത്തിൽ ബെയ്ൽസ് ഇല്ലാതെ കളി തുടരാൻ അമ്പയർമാർ തീരുമാനിച്ചത്. കാറ്റിനെ തുടർന്ന് പല തവണ ബെയ്ൽസ് താഴെ വീണിരുന്നു.

ആഷസ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ 32മത്തെ ഓവറിലാണ് ശക്തമായ കാറ്റ് മൂലം ബെയ്ൽസ് താഴെ വീണത്. തുടർന്നാണ് അമ്പയർമാർ ചർച്ച ചെയ്ത് ബെയ്ൽസില്ലാതെ കളിയ്ക്കാൻ തീരുമാനിച്ചത്.

ക്രിക്കറ്റിലെ നിയമപ്രകാരം ഇത്തരം സന്ദർഭങ്ങളിൽ ബെയ്ൽസില്ലാതെ കളിക്കാൻ നിയമം അനുവദിക്കുന്നുണ്ട്‌. ഇത് രണ്ടാം തവണയാണ് ക്രിക്കറ്റിൽ ബെയ്ൽസില്ലാതെ കളിക്കുന്നത്. 2017ൽ അഫ്ഗാനിസ്ഥാൻ – വെസ്റ്റിൻഡീസ് മത്സരത്തിലും സമാന സാഹചര്യം ഉണ്ടായിരുന്നു.