എനി മുതൽ ക്രിക്കറ്റിലും സബ്സ്റ്റിട്യൂട്

Photo: Reuters
- Advertisement -

ക്രിക്കറ്റിൽ വിപ്ലവ മാറ്റങ്ങളുമായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇന്റർനാഷണൽ ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഒരു താരത്തിന് കൺകഷൻ ഉണ്ടായാൽ മാച്ച് റഫറിയുടെ അനുവാദത്തോടെ ആ താരത്തിന് പകരക്കാരനെ ഇറക്കാനുള്ള നിയമമാണ് ഐ.സി.സി. നടപ്പിൽ വരുത്തുന്നത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിൽ ഈ നിയമം ആദ്യമായി നടപ്പിൽ വരുത്തും.

നേരത്തെ പ്രാദേശിക മത്സരങ്ങളിൽ രണ്ടു വർഷത്തോളം പരീക്ഷിച്ചതിന് ശേഷമാണ് ഇത് ഇന്റർനാഷണൽ ക്രിക്കറ്റിൽ നടപ്പിൽ വരുത്തുന്നത്. ടീമിന്റെ ഡോക്ടറുടെ നിർദേശ പ്രകാരമാണ് പുതിയ കളിക്കാരനെ പകരക്കാരനായി ഇറക്കുക. പകരക്കാരനായി ഇറങ്ങുന്ന കളിക്കാരൻ ബൗൾ ചെയ്യാനും ബാറ്റ് ചെയ്യാനും സാധിക്കും.

2014ൽ ബൗൺസർ തലയിൽ കൊണ്ട് ഓസ്‌ട്രേലിയൻ താരം ഫിലിപ്പ് ഹ്യൂഗ്‌സ് മരിച്ചതിൽ പിന്നാലെയാണ് ക്രിക്കറ്റിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾ സജീവമായത്. നേരത്തെ ഓസ്ട്രേലിയയിലെ ബിഗ് ബാഷിലും ഇംഗ്ലണ്ടിലെ പ്രാദേശിക ക്രിക്കറ്റിലും ഈ നിയമം നിലവിലുണ്ട്.

Advertisement