ചാമ്പ്യൻസ് ലീഗ് ഫൈനൽ ജയിച്ചിരുന്നു എങ്കിൽ ടോട്ടൻഹാം വിടുമായിരുന്നു എന്ന് പോചടീനോ

- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരെ വിജയിച്ചിരുന്നു എങ്കിൽ താൻ ക്ലബ് വിട്ടിരുന്നേനെ എന്ന് സ്പർസിന്റെ പരിശീലകൻ പോചടീനോ. അന്ന് വിജയിച്ചിരുന്നു എങ്കിൽ അത് ഒരു മികച്ച അവസാനം ആയേനെ. ക്ലബിന് പുതിയ ദിശയിലേക്ക് പോകാൻ ആവുന്ന അവസ്ഥയിൽ ക്ലബ് വിട്ട് പോകാമായിരുന്നു പോചടീനോ പറഞ്ഞു. എന്നാൽ ആ പരാജയം തന്നെ തകർത്തു കളഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.

പരാജയപ്പെട്ടപ്പോൾ ഇവിടെ താൻ നിർത്തുന്നത് ശരിയല്ല എന്ന് തോന്നി. അതാണ് താൻ ക്ലബിൽ തുടരാൻ തീരുമാനിക്കാൻ കാരണം. കഴിഞ്ഞ സീസൺ ഒരു അത്ഭുതമല്ല അതാവർത്തിക്കാൻ ഉള്ള കഴിവ് ടോട്ടൻഹാമിനുണ്ട് എന്ന് കാണിക്കാൻ തനിക്ക് ആകും എന്നും പോചടീനോ പറഞ്ഞു‌. ലിവപൂളിനെതിരായ തോൽവി തന്റെ വെക്കേഷൻ കഷ്ടമുള്ളതാക്കി എന്നും പോചടീനോ പറഞ്ഞു‌.

Advertisement