ഗ്രീൻവുഡിന്റെ ടാലന്റ് ഭയപ്പെടുത്തുന്നത് ആണെന്ന് റാഷ്ഫോർഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മേസൺ ഗ്രീൻവുഡിന്റെ ടാലന്റ് ഭയപ്പെടുത്തുന്നതാണെന്ന് സഹതാരം മാർക്കസ് റാഷ്ഫോർഡ്. ഇപ്പോൾ പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉള്ള ഗ്രീൻവുഡ് വലിയ പ്രശംസ തന്നെ ആരാധകരിൽ നിന്ന് നേടുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെതിരെ ഒരു ഗോളും ഗ്രീൻവുഡ് നേടിയിരുന്നു.

17കാരനായ താരത്തിന്റെ ടാലന്റ് ഏവരെയും ഭയപ്പെടുത്തും എന്നാണ് റാഷ്ഫോർഡ് പറയുന്നത്. ഗ്രീൻവുഡിന് അത്ര വലിയ കഴിവുകൾ ഉണ്ടെന്നും റാഷ്ഫോർഡ് പറഞ്ഞു. ഇനി പ്രായത്തിനൊപ്പം ആ ടാലന്റും വളരുമെന്നാണ് കരുതുന്നത് എന്നും റാഷ്ഫോർഡ് പറഞ്ഞു. പരിശീലകനായ സോൾഷ്യറും ഗ്രീൻവുഡിനെ പുകഴ്ത്തി. ഗ്രീൻവുഡ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ചെൽസിക്ക് എതിരെ ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും ഒലെ പറഞ്ഞു.

Advertisement