ഫവദ് അഹമ്മദ് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്, താരം ട്രിന്‍ബഗോയിലെത്തുന്നത് ഷദബ് ഖാനു പകരം

ഓസ്ട്രേലിയയുടെ ലെഗ് സ്പിന്‍ ബൗളര്‍ ഫവദ് അഹമ്മദിനെ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. വരാനിരിക്കുന്ന സീസണില്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ ഷദബ് ഖാന്റെ സേവനം ടീമിനു ലഭിക്കില്ലെന്നുറപ്പായതോടെയാണ് പകരം താരത്തെ എത്തിക്കുവാന്‍ ടീം മുതിര്‍ന്നത്. കഴിഞ്ഞ സീസണില്‍ 12 വിക്കറ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്ത ഷദബ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവചിച്ച താരമാണ്.

ഷദബ് ഖാനെ നഷ്ടമാകുന്നത് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് പറഞ്ഞ നൈറ്റ് റൈഡേഴ്സ് ഡയറക്ടര്‍ വെങ്കി മൈസൂര്‍ പകരം മികച്ച താരത്തെ ടീമിലെത്തിക്കുവാന്‍ സാധിച്ചത് ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവില്‍ കാനഡയിലെ ഗ്ലോബല്‍ ടി20 ലീഗില്‍ കളിച്ച് വരുന്ന ഫവദ് രണ്ട് മത്സരങ്ങളില്‍ നിന്നായി വാന്‍കോവര്‍ നൈറ്റ്സിനു വേണ്ടി 4 വിക്കറ്റ് നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version