പെനാൾട്ടി സേവുകൾ കളിക്കളത്തിൽ മരിച്ച സുഹൃത്തിന് സമർപ്പിച്ച് ക്രൊയേഷ്യൻ ഗോൾകീപ്പർ

ഇന്നലെ നടന്ന ക്രൊയേഷ്യ-ഡെന്മാർക്ക് മത്സരത്തിലെ ഹീറോ ക്രൊയേഷ്യൻ ഗോൾ കീപ്പർ ഡാനിയൽ സുബാസിച് ആയിരുന്നു. ഡെന്മാർക്ക് എടുത്ത അഞ്ച് പെനാൾട്ടികളിൽ മൂന്നെണ്ണവും തടുത്താണ് സുബാസിച് ക്രൊയേഷ്യയെ ക്വാർട്ടറിലേക്ക് എത്തിച്ചത്. ലോകകപ്പിൽ മുൻ പോർച്ചുഗൽ ഗോളിയായ റിക്കാർഡോയ്ക്ക് ശേഷം ആദ്യമായി മൂന്ന് പെനാൾട്ടികൾ ഷൂട്ടൗട്ടിൽ തടയുന്ന താരവുമായി സുബാസിച് ഇന്നലെ മാറി.

സുബാസിചിന്റെ ഇന്നലത്തെ പ്രകടനം താരം സമർപ്പിക്കുന്നത് അകാലത്തിൽ മരണപ്പെട്ട തന്റെ സുഹൃത്തും ഫുട്ബോളറുമായ കുസ്റ്റിച്ചിനാണ്. 10 വർഷം മുമ്പ് എൻ കെ സദാർ ക്ലബിൽ ഇരുവരും ഒരുമിച്ച് കളിക്കുന്ന സമയത്ത് കളിക്കളത്തിൽ ഉണ്ടായ അപകടത്തിലായിരുന്നു കുസ്റ്റിച് മരണപ്പെട്ടത്. ഒരു ബോളിനായി ശ്രമിക്കുന്നതിനിടെ സൈഡ് ലൈന് പുറത്തുള്ള കോൺക്രീറ്റ് മതിലിൽ തലയിടിച്ചായിരുന്ന് കുസ്റ്റിച്ച് മരണപ്പെട്ടത്.

സുബോസിചിന്റെ ആത്മാർത്ഥ സുഹൃത്തായ കുസ്റ്റിചിന്റെ ചിത്രമുള്ള ടിഷേർട്ട് തന്റെ കിറ്റിനടിയിൽ അണിഞ്ഞ് മാത്രമെ സുബോസിച്ച് കളിക്കാൻ ഇറങ്ങാറുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version