CPL

ടി20യിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഷൊഹൈബ് മാലിക്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് മാലിക്. ടി20 ക്രിക്കറ്റിൽ 9000 റൺസ് എന്ന നാഴികക്കല്ലാണ് മാലിക് പിന്നിട്ടത്. കരീബിയൻ പ്രീമിയർ ലീഗിൽ ഗയാന ആമസോൺ വാരിയേഴ്സിന് വേണ്ടി കളിക്കുമ്പോഴാണ് മാലിക് 9000 റൺസ് എന്ന നേട്ടം തികച്ചത്. ടി20യിൽ 9000 റൺസ് നേടുന്ന നാലാമത്തെ താരമാണ് ഷൊഹൈബ് മാലിക്. 13051 റൺസുള്ള വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ ആണ് ഏറ്റവും കൂടുതൽ ടി20 റൺസ് നേടിയ താരം.

9922 റൺസ് നേടിയ ബ്രെണ്ടൻ മക്കല്ലം രണ്ടാം സ്ഥാനത്തും 9757 റൺസ് നേടിയ കീരൻ പൊള്ളാർഡ് മൂന്നാം സ്ഥനത്തുമാണ്. 356 മത്സരങ്ങൾ കളിച്ച ഷൊഹൈബ് മാലിക് 9014 റൺസാണ് ഇതുവരെ സ്വന്തമാക്കിയത്. കൂടാതെ 142 വിക്കറ്റും താരത്തിന് ലഭിച്ചിട്ടുണ്ട്. കരീബിയൻ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ 19 പന്തിൽ നിന്ന് മാലിക് 32 റൺസ് എടുത്തിരുന്നു. മത്സരത്തിൽ 30 റൺസിന് ഗയാന ആമസോൺ വാരിയേഴ്‌സ് ട്രൈഡന്റ്സിനെ തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ചിരുന്നു. 37 കാരനായ മാലിക് പാകിസ്ഥാന് വേണ്ടി 35 ടെസ്റ്റുകളും 287 ഏകദിന മത്സരങ്ങളും 111 ടി20 ഇന്റർനാഷണൽ മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Categories CPL