കലു ഇനി ബ്രസീലിൽ

മുൻ ചെൽസി തരം സാളമൻ കലു ഇനി ബ്രസീലിയൻ ലീഗായി സീരി എയിൽ കളിക്കും. സീരി എ ക്ലബായ ബൊറ്റഫാഗോ ആണ് കലുവിനെ സൈൻ ചെയ്തത്. ജർമ്മൻ ക്ലബായ ഹെർത ബെർലിനിൽ ആയിരുന്നു കലു കളിച്ചിരുന്നത്. എന്നാൽ ഹെർത ബെർലിനുമായി താരം കഴിഞ്ഞ മാസം ഉടക്കിയിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനെതിരെ എതിർത്ത് കലു എടുത്ത നടപടികൾ വിവാദമായതോടെ ക്ലബ് താരത്തെ വിലക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് താരം ക്ലബ് വിടുന്നത്. ഫ്രീ ഏജന്റായ കലു അവസാന ആറു വർഷമായി ജർമ്മനിയിൽ ആയിരുന്നു കളിച്ചിരുന്നത്. 34കാരനായ താരം മുമ്പ് ചെൽസിയിലും ലില്ലെയിലും കളിച്ചിട്ടുണ്ട്. ഐവറി കോസ്റ്റ് ദേശീയ ടീമിലെയും സ്ഥിരാംഗമായിരുന്നു. ബൊറ്റഫാഗോയിൽ ജപ്പാൻ ഇതിഹാസം ഹോണ്ടയും കലുവിന്റെ ടീം മേറ്റായി ഉണ്ടാകും.

Previous articleകരീബിയൻ പ്രീമിയർ ലീഗ് ഓഗസ്റ്റ് 18 മുതൽ അടച്ചിട്ട സ്റ്റേഡിയത്തിൽ
Next articleലീഡ്സ് യുണൈറ്റഡ് ഇതിഹാസം ജാക്ക് ചാൾട്ടൺ അന്തരിച്ചു