ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ട്രിന്‍ബാഗോ ബൗളര്‍മാര്‍ നടത്തിയ ശക്തമായ തിരിച്ചുവരവില്‍ പതറി ബാര്‍ബഡോസ് ട്രിഡന്റ്സ്. ജോണ്‍സണ്‍ ചാള്‍സ് മിന്നും വേഗത്തില്‍ തന്റെ അര്‍ദ്ധ ശതകത്തിലേക്ക് എത്തിയെങ്കിലും 52 റണ്‍സ് നേടിയ താരം പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീണത് ബാര്‍ബഡോസിന് തിരിച്ചടിയായി മാറി. 8 ഓവറില്‍ 68 റണ്‍സായിരുന്നു ചാള്‍സ് പുറത്താകുമ്പോള്‍ ടീം നേടയത്.
68/0 എന്ന നിലയില്‍ നിന്ന് 75/3 എന്ന നിലയിലേക്ക് വീണ ടീമിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്താനാകാതെ പോകുകയായിരുന്നു. ഷായി ഹോപ് 36 റണ്‍സ് നേടിയെങ്കിലും താരത്തിന്റെ ഇന്നിംഗ്സിന് വേഗത പോരായിരുന്നു. അവസാന അഞ്ചോവറില്‍ 76 റണ്‍സായിരുന്നു ബാര്‍ബഡോസ് നേടേണ്ടിയിരുന്നത്.
മത്സരം ഏറെക്കുറെ കൈവിട്ടുവെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും നേടി ജേസണ്‍ ഹോള്‍ഡര്‍ നേരിയ പ്രതീക്ഷ ബാര്‍ബഡോസിന് നല്‍കി. ആ ഓവറില്‍ നിന്ന് ലഭിച്ച 19 റണ്‍സ് കൂടിയായപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 35 റണ്‍സായി മാറി.
അവസാന ഓവറില്‍ ആഷ്ലലി നഴ്സ് കൂറ്റനടികള്‍ നടത്തി നോക്കിയെങ്കിലും 12 പന്തില് നിന്ന് 21 റണ്‍സ് നേടി താരം പുറത്തായി. 166/6 എന്ന നിലയില്‍ ബാര്‍ബഡോസിനെ പിടിച്ച് നിര്‍ത്തി ട്രിന്‍ബാഗോ 19 റണ്‍സിന്റെ വിജയം നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 19 പന്തില്‍ 34 റണ്‍സ് നേടി പുറത്താകാതെ നിന്നു.