കഷ്ടകാലം തീരാതെ ബാഴ്സ, പിയാനിച്ചിന് കോവിഡ് പോസിറ്റീവ്

ബാഴ്‌സലോണയുടെ പുത്തൻ സൈനിംഗ് മിറലം പിയാനിച്ചിന് കോവിഡ് 19 പോസിറ്റീവ് സ്ഥിതീകരിച്ചു. ഇതോടെ സെൽഫ് ഐസൊലേഷനിൽ പോകുന്ന താരത്തിന് 25 ദിവസങ്ങൾക്ക് ശേഷം മാത്രമേ ബാഴ്സക്ക് ഒപ്പം ചേരാനാകൂ. ഇതോടെ പ്രീ സീസണിന്റെ തുടക്കം താരത്തിന് നഷ്ടമാകും.

യുവന്റസിൽ നിന്ന് ബാഴ്സ സൈൻ ചെയ്ത താരം ഇതുവരെ ബാഴ്സലോണ നഗരത്തിൽ എത്തിയിട്ടില്ല. ആർതുറിനെ പകരം യുവന്റസിന് നൽകിയാണ് ബാഴ്സ ബോസ്നിയൻ താരമായ പിയാനിച്ചിനെ സ്വന്തമാക്കിയത്. ബാഴ്സലോണ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.