ചാമ്പ്യന്മാരെ തോൽപ്പിച്ച് ബാർബഡോസ് ട്രൈഡന്റ്സ് ഫൈനലിൽ

നിലവിലെ ചാമ്പ്യന്മാരായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച് ബാർബഡോസ് ട്രൈഡന്റ്സ് കരീബിയൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ. നൈറ്റ് റൈഡേഴ്സിനെ 12 റൺസിന് തോൽപ്പിച്ചാണ് ട്രിൻബാഗോ ഗയാന ആമസോൺ വാരിയേഴ്‌സുമായി ഫൈനൽ ഉറപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബാർബഡോസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് നേടിയത്. ബാർബഡോസിന്റെ തുടക്കം വിചാരിച്ചത് പോലെ നീങ്ങിയില്ലെങ്കിലും അവസാന ഓവറുകളിൽ തകർത്തുകളിച്ച റെയ്‌മോൻ റീഫറും ആഷ്‌ലി നഴ്സുമാണ് ബാർബഡോസ് സ്കോർ 160ൽ എത്തിച്ചത്. റീഫർ 18 പന്തിൽ 24 റൺസും നേഴ്സ് 9 പന്തിൽ 24 റൺസുമെടുത്ത് പുറത്താവാതെ നിന്നു.  ബാർബഡോസിന് വേണ്ടി ഓപണർ ചാൾസ് 35 റൺസുമെടുത്തു.

തുടർന്ന് ബാറ്റ് ചെയ്ത ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് 19.3 ഓവറിൽ 148 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.  27 പന്തിൽ 51 റൺസ് എടുത്ത പ്രസന്ന പൊരുതി നോക്കിയെങ്കിലും ബാക്കി ആർക്കും താരത്തിന് പിന്തുണ നൽകാനായില്ല. നാളെയാണ് ഗയാന ആമസോണും ബാർബഡോസും തമ്മിലുള്ള കരീബിയൻ പ്രീമിയർ ലീഗ് ഫൈനൽ.