റൊണാൾഡോയുടെ പകരക്കാരനാകാൻ ഹസാർഡിന് ഒരിക്കലും സാധിക്കില്ല- വെങ്ങർ

na

Download the Fanport app now!
Appstore Badge
Google Play Badge 1

 

റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ പകരക്കാരനാവാൻ ഈഡൻ ഹസാർഡിന് ഒരിക്കലും സാധിക്കില്ലെന്ന് മുൻ ആഴ്സണൽ പരിശീലകൻ ആഴ്സൻ വെങ്ങർ. റയാലിൽ ഫോമില്ലാതെ ഹസാർഡ് വിഷമിക്കുന്നതിന് ഇടയിലാണ് വെങ്ങറുടെ അഭിപ്രായ പ്രകടനം.

റയലിൽ ഹസാർഡ് ഫോം കണ്ടെത്തിയാലും റൊണാൾഡോയുടെ പകരക്കാരനാവാൻ സാധിക്കില്ല. സീസണിൽ 50 ഗോൾ നേടുന്ന തരം കളിക്കാരനല്ല ഹസാർഡ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. റയൽ മറ്റൊരു ഗോൾ സ്കോററെ കണ്ടെത്തേണ്ടി വരുമെന്നും ബെൻസീമ 32 വയസ്സ് പിന്നിട്ടതോടെ അത് അനിവാര്യം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും ശെരിക്കുള്ള ഹസാർഡിന്റെ ഫോം വരാൻ ഇരിക്കുന്നതെ ഒള്ളു എന്നും താരം ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ റയലിന് ഹസാർഡിന്റെ മികവുകൾ കാണാനാകൂ എന്നും വെങ്ങർ അഭിപ്രായപ്പെട്ടു.