ടോസിന് ശേഷം വിന്‍ഡീസ് – ഓസ്ട്രേലിയ മത്സരം മാറ്റി വെച്ചു, കാരണം കോവിഡ്

Aus

വിന്‍ഡീസ് സ്റ്റാഫില്‍ ഒരാള്‍ക്ക് കോവിഡ് വന്നതിനാൽ ഓസ്ട്രേലിയയുമായുള്ള ടീമിന്റെ രണ്ടാമത്തെ ഏകദിനം ഇന്നലെ സസ്പെന്‍ഡ് ചെയ്തു. മത്സരം പിന്നീട് നടത്തമാമെന്നാണ് തീരുമാനമെങ്കിലും ഇരു ടീമുകളുടെയും താരങ്ങളുടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് വന്ന ശേഷം മാത്രമാവും ഇതിന്മേലൊരു തീരുമാനം ഉണ്ടാകുക. അത് വരെ ടീമംഗങ്ങള്‍ തങ്ങളുടെ ഹോട്ടൽ റൂമിൽ ഐസൊലേഷനിൽ ഇരിക്കും.

മത്സരത്തിൽ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നുവെങ്കിലും മത്സരം ആരംഭിക്കുന്നത് വൈകുകയായിരുന്നു. പിന്നീട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് ഇതാണ് വൈകലിന് കാരണമെന്നും രണ്ടാം മത്സരം സസ്പെന്‍ഡ് ചെയ്യുകയാണെന്നും അറിയിച്ചത്.

Previous articleചെൽസി ക്യാമ്പിൽ കോവിഡ് ഭീതി, സൗഹൃദ മത്സരം റദ്ദാക്കി
Next articleജോബി ജസ്റ്റിനെ മോഹൻ ബഗാൻ റിലീസ് ചെയ്യും