എട്ട് വിക്കറ്റ് വിജയവുമായി യുഎസ്ടി

- Advertisement -

എന്‍വെസ്റ്റ്നെറ്റിനെതിരെ അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി യുഎസ്ടി. ഇന്നലെ നടന്ന മത്സരത്തില്‍ എന്‍വെസ്റ്റ്നെറ്റ് ആദ്യം ബാറ്റ് ചെയ്ത് 131 റണ്‍സിന് 19.3 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 16.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ യുഎസ്ടി ലക്ഷ്യം മറികടക്കുകയായിരുന്നു.

45 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ അമിത് സിദ്ധാര്‍ത്ഥിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു എന്‍വെസ്റ്റെനെറ്റ് ഇന്നിംഗ്സിന്റെ ഏക സവിശേഷത. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കുവാനാകാതെ വന്നപ്പോള്‍ 25 റണ്‍സുമായി എക്സ്ട്രാസാണ് ബാറ്റിംഗ് കാര്‍ഡില്‍ രണ്ടാം സ്ഥാനത്ത്. യുഎസ്ടിയ്ക്കായി രോഹിത് നാലും മനീഷ് നായര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎസ്ടിയ്ക്കായി അരുണ്‍ രാജന്‍(41), അരുണ്‍ ഗോപാല്‍(27*), അനീഷ്( പുറത്താകാതെ 19 പന്തില്‍ 37) എന്നിവരാണ് വിജയമൊരുക്കിയത്.

Advertisement