ടികെ സലീമിന്റെ വെടിക്കെട്ട് പ്രകടനം, ഐടിസിയ്ക്ക് വിജയം

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ ക്യുബര്‍സ്റ്റിനെതിരെ ഐടിസിയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഐടിസി 168/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ക്യുബര്‍സ്റ്റിന് 117 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ടികെ സലീം 26 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയാണ് ഐടിസിയെ 168 റണ്‍സിലേക്ക് നയിച്ചത്. 53 റണ്‍സ് ക്യുബര്‍സ്റ്റ് എക്സ്ട്രാസ് ഇനത്തില്‍ വിട്ട് നല്‍കുകയായിരുന്നു. 41 വൈഡാണ് ടീം എറിഞ്ഞത്. ബൗളിംഗില്‍ ക്യുബര്‍സ്റ്റിനായി എബിന്‍ ഇസ്മൈല്‍ 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ എവി രാജേഷ് കുമാര്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നും എബിന്‍ ഇസ്മൈല്‍ 21 റണ്‍സും നേടിയതൊഴിച്ച് നിര്‍ത്തിയാല്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികച്ച സ്കോര്‍ നേടുവാന്‍ സാധിച്ചിരുന്നില്ല. ഐടിസിയ്ക്ക് വേണ്ടി അഭിജിത്ത് ഗോപിനാഥ് മൂന്നും അഭിഷേക് പിള്ള രണ്ടും വിക്കറ്റ് നേടി.

Advertisement