പിആര്‍എസിനെതിരെ എട്ട് വിക്കറ്റ് വിജയവുമായി ഐസിഐസിഐ ബാങ്ക്

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റില്‍ മികച്ച വിജയം കരസ്ഥമാക്കി ഐസിഐസിഐ ബാങ്ക്. ഇന്ന് നടന്ന മത്സരത്തില്‍ പിആര്‍എസ് സ്പാര്‍ടന്‍സ് ഇംപാക്ടിനെതിരെയാണ് ഐസിഐസിഐയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പിആര്‍എസിനെ 115 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഐസിഐസിഐ വിജയം കുറിച്ചത്.

വിജയികള്‍ക്കായി സല്‍മാന്‍(42), ചിത്രദേവ്(26), അശ്ലേഷ്(19*), അനൂപ് ഫ്രാന്‍സിസ്(12*) എന്നിവര്‍ തിളങ്ങിയപ്പോള്‍ ടീമിന്റെ വിജയം 13.3 ഓവറില്‍ ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പിആര്‍എസിനായി ദീപു 28 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കിരണ്‍ പുറത്താകാതെ 16 റണ്‍സ് നേടി. ഐസിഐസിഐയ്ക്കായി അനൂപ് ഫ്രാന്‍സിസ്, സൂരജ് സുരേന്ദ്രന്‍, സൂരജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി

Advertisement