ദക്ഷിണാഫ്രിക്കയും നെതർലൻഡും തമ്മിൽ വെള്ളിയാഴ്ച മുതൽ ആരംഭിക്കാനിരുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയിൽ പുതിയ കൊവിഡ് വേരിയന്റ് പടരുന്നതിനെ തുടർന്ന് മാറ്റിവച്ചു. പരമ്പര സമീപഭാവിയിൽ തന്നെ പുനഃക്രമീകരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഇരു ടീമുകളുടെയും ക്രിക്കറ്റ് ബോർഡുകൾ ചർച്ച ചെയ്യും. പരമ്പർ മാറ്റിവെക്കേണ്ടി വന്നതിൽ നിരാശ ഉണ്ട് എന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു. എന്നാൽ കളിക്കാരുടെ ആരോഗ്യമാണ് പ്രധാനം എന്നും അതുകൊണ്ടാണ് ഈ തീരുമാനം എടുക്കുന്നത് എന്നും അധികൃതർ പറഞ്ഞു.