ടി20 ലോകകപ്പില്‍ ഡി വില്ലിയേഴ്സിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ് ഫാഫ് ഡു പ്ലെസി

Sports Correspondent

ഏകദിന ലോകകപ്പിന്റെ സമയത്ത് തനിക്ക് ടീമിലേക്ക് മടങ്ങി വരണമെന്ന് എബി ഡി വില്ലിയേഴ്സ് പറഞ്ഞുവെങ്കിലും നേരത്തെ തന്നെ ടീം സെലക്ഷനും മറ്റും പൂര്‍ത്തീകരിച്ചതിനാല്‍ അത് സാധിക്കാതെ പോകുകയായിരുന്നു. എന്നാല്‍ ടി20 ലോകകപ്പിന് മുമ്പ് താരത്തെ വീണ്ടും മടക്കിക്കൊണ്ടുവരുവാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഫാഫ് ഡു പ്ലെസി വെളിപ്പെടുത്തി. സാന്‍സി സൂപ്പര്‍ ലീഗില്‍ പാര്‍ള്‍ റോക്സിനെ കിരീടത്തിലേക്ക് നയിച്ച ശേഷമാണ് ഫാഫ് ഡു പ്ലെസി മനസ്സ് തുന്നത്.

ആരാധകര്‍ക്ക് എബി കളിക്കണമെന്നുണ്ട്, തനിക്കും അതേ അഭിപ്രായമാണെന്ന് ഫാഫ് പറഞ്ഞു. ലോകകപ്പുകള്‍ക്ക് പോകുമ്പോള്‍ തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളുമായാണ് ടീം പോകേണ്ടതെന്നും അതിനാല്‍ തന്നെ എബി ഡി വില്ലിയേഴ്സിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ടീമിന്റെ പുതിയ കോച്ച് മാര്‍ക്ക് ബൗച്ചറും അഭിപ്രായപ്പെട്ടു.