ഔദ്യോഗിക പ്രഖ്യാപനമായി, മിനാമിനോ ഇനി ലിവർപൂളിൽ

ലിവർപൂൾ ആക്രമനത്തിലേക്ക് ഇനി ജപ്പാൻ ദേശീയ താരം. ബുണ്ടസ് ലീഗ ക്ലബ്ബ് സാൽസ്ബെർഗിൽ നിന്നാണ് താരം ആൻഫീൽഡിൽ എത്തുന്നത്. 7.25 മില്യൺ പൗണ്ടിനാണ് തരത്തിന്റെ സേവനം ലിവർപൂൾ ഉറപ്പിച്ചത്. ജർമ്മൻ ക്ലബ്ബ്മായി കരാറിൽ എത്തിയ വിവരം ലിവർപൂൾ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നാൽ താരത്തെ അവർക്ക് രെജിസ്റ്റർ ചെയ്യാനാകും.

24 വയസുകാരനായ മിനാമിനോ മധ്യനിരയിലും വിങ്ങിലും കളിക്കാൻ പ്രാപ്തിയുള്ള താരമാണ്. 2015 മുതൽ ജപ്പാൻ ദേശീയ ടീം അംഗവുമാണ് മിനാമിനോ.

Previous articleടി20 ലോകകപ്പില്‍ ഡി വില്ലിയേഴ്സിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ് ഫാഫ് ഡു പ്ലെസി
Next articleദീപക് ചഹാറിന് പകരം നവ്ദീപ് ഇന്ത്യൻ ടീമിൽ.