കരാര്‍ വിവാദം ഒരു പ്രശ്നമെങ്കിലും ടീമിന്റെ ശ്രദ്ധ ക്രിക്കറ്റില്‍ – കുശല്‍ പെരേര

Kusalperera
- Advertisement -

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വിവാദമായ പുതിയ കേന്ദ്ര കരാര്‍ ഒപ്പിടില്ലെന്ന താരങ്ങളുടെ നിലപാട് ഒരു പ്രശ്നം തന്നെയാണന്ന് പറഞ്ഞ് കുശല്‍ പെരേര. ബോര്‍ഡിന്റെ നടപടി താരങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ടീമിന്റെ ശ്രദ്ധ ക്രിക്കറ്റില്‍ തന്നെയായിരിക്കുമെന്ന് ലങ്കന്‍ ബോര്‍ഡ് അടുത്തിടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയമിച്ച കുശല്‍ പെരേര വ്യക്തമാക്കി.

ശ്രീലങ്ക നാളെ ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര ആരംഭിയ്ക്കുവാനിരിക്കുന്നതിനിടെയാണ് ഈ പുതിയ വിവാദം എത്തിയിരിക്കുന്നത്. 32 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം കരാര്‍ നല്‍കിയിടത്ത് നിന്ന് 24 പേര്‍ക്കായി കരാര്‍ ചുരുക്കിയ ലങ്കന്‍ ബോര്‍ഡ് താരങ്ങളുടെ വേതനവും വലിയ തോതില്‍ കുറച്ചിരുന്നു.

ഇപ്പോള്‍ ഈ കരാറിനെക്കുറിച്ച് ചിന്തിക്കാന്‍ ടീമിന് താല്പര്യമില്ലെന്നും ശ്രദ്ധ ബംഗ്ലാദേശിനെതിരെയുള്ള ഏകദിനങ്ങളിലുമാണെന്ന് പറഞ്ഞ ശ്രീലങ്കന്‍ നായകന്‍ എന്നാല്‍ ഈ കരാര്‍ താരങ്ങള്‍ക്ക് പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍ ഉടന്‍ ഈ വിവാദം അവസാനിപ്പിക്കുവാന്‍ താരങ്ങള്‍ക്കും ബോര്‍ഡിനും ആകുമെന്ന് ലങ്കന്‍ നായകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Advertisement