ന്യൂസിലാണ്ട് ക്രിക്കറ്റര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ന്യൂസിലാണ്ടിന് വേണ്ടി 2012ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 29 ടെസ്റ്റുകളിലും 45 ഏകദിനങ്ങളിലും 41 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചു.
താന്‍ ചെറുപ്പമാകുന്നില്ലെന്നും പരിക്കുകള്‍ സ്ഥിരം ആകുന്നതും പരിശീലനം ശ്രമകരം ആകുന്നതും മനസ്സിലാക്കിയുള്ള തീരുമാനം ആണ് കോളിന്‍ ഡി ഗ്രാന്‍ഡോം. ക്രിക്കറ്റിന് ശേഷമുള്ള തന്റെ ഭാവി എന്തെന്നുള്ളത് താന്‍ ചിന്തിക്കുകയാണെന്നും എന്നാൽ ഇപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനാണ് തീരുമാനം എന്നും ഗ്രാന്‍ഡോം വ്യക്തമാക്കി.
29 ടെസ്റ്റിൽ നിന്ന് 1432 റൺസ് ഗ്രാന്‍ഡോം നേടിയപ്പോള്‍ താരം ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ ന്യൂസിലാണ്ട് ടീമിന്റെ അവിഭാജ്യ ഘടകം ആയിരുന്നു. 2019 ലോകകപ്പിൽ ന്യൂസിലാണ്ട് റണ്ണേഴ്സ് അപ്പ് ആയപ്പോളും താരത്തിന്റെ പക്കൽ നിന്ന് നിര്‍ണ്ണായക സംഭാവന വന്നിരുന്നു. ഫൈനലില്‍ തന്റെ പത്തോവറിൽ വെറും 25 റൺസ് മാത്രം വിട്ട് നൽകി ജോ റൂട്ടിന്റെ വിക്കറ്റ് ഗ്രാന്‍ഡോം നേടി.