ലെസ്റ്റര്‍ഷയറുമായി മൂന്ന് വര്‍ഷത്തെ കരാര്‍ പുതുക്കി കോളിന്‍ അക്കര്‍മാന്‍

ലെസ്റ്റര്‍ഷയറുമായി മൂന്ന് വര്‍ഷത്തെ കരാര്‍ പുതുക്കി അവരുടെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ കോളിന്‍ അക്കര്‍മാന്‍. ഇതോടെ 2023 സീസണ്‍ അവസാനിക്കുന്നത് വരെ താരത്തിന് ലെസ്റ്റര്‍ഷയറില്‍ തുടരാനാകും.

തന്റെ കരാര്‍ പുതുക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഈ ഡച്ച് താരം അഭിപ്രായപ്പെട്ടത്. കൗണ്ടിയില്‍ ചെലവഴിച്ച് സമയം താന്‍ ഏറെ ആസ്വദിച്ചതാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പോലെ ഇനിയുള്ള മൂന്ന് വര്‍ഷവും ഏറെ ആസ്വാദ്യകരമായിരിക്കുമെന്ന് അക്കര്‍മാന്‍ വ്യക്തമാക്കി.

കഴിഞ്ഞ കൗണ്ടി സീസണില്‍ 675 റണ്‍സും 12 വിക്കറ്റും നേടിയ താരം ടി20 ബ്ലാസ്റ്റില്‍ 12 വിക്കറ്റും 342 റണ്‍സുമാണ് നേടിയത്. ഇതില്‍ ചരിത്രപരമായ ഏഴ് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു.