ജൈറോ പുറത്തേക്ക് തന്നെ, സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്കായ ജൈറോ ദീർഘകാലം പുറത്തായിരിക്കുമെന്ന് സ്ഥിതീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് പുതിയ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടത്. ജൈറോക്ക് പകരം പുതിയ താരത്തെ എത്തിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ താൻ ക്ലബ് വിടുന്നു എന്ന വാർത്തകൾ ശരിയല്ല എന്നും അത്തരം യാതൊരു തീരുമാനവും അംഗീകരിച്ചിട്ടില്ല എന്നും ജൈറോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

രണ്ടാഴ്ചക്കകം കളത്തിൽ തിരിച്ചെത്തും എന്നായിരുന്നു ബ്രസീലിയൻ താരം ജൈറോയുടെ അവകാശവാദം. എന്നാൽ ഇന്ന് ക്ലബ്ബ് പുറത്ത് വിട്ട സ്റ്റേറ്റ്മെന്റ് അനുസരിച്ച് ഗുരുതരമായ പരിക്കാണ് ജൈറോയ്ക്കുള്ളത്. സർജറിയും റിക്കവറി ടൈമും അനുവാര്യമായതിനാൽ ജൈറോയ്ക്ക് ഈ സീസണിൽ ഇനി കളിക്കാനും സാധിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് ആയ ജൈറോ ദീർഘകാലം പുറത്തായിരിക്കും എന്നും ജൈറോയ്ക്ക് പകരം ഒരു പുതിയ ഡിഫൻഡറെ എത്തിക്കാൻ ഐ എസ് എൽ അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട് ബ്ലാസ്റ്റേഴ്സ്. പകരക്കാരനെ എത്രയും പെട്ടന്ന് ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ഒഡീഷക്കെതിരായ മത്സരത്തിലാണ് ജൈറോക്ക് പരിക്കേറ്റത്. ഈ സീസണിന്റെ തുടക്കം മുതൽ തന്നെ പരിക്കിന്റെ പിടിയിലായിരുന്നു ജൈറോ.