ബംഗ്ലാദേശ് പരമ്പരക്ക് മുൻപ് പരിശീലനം ആരംഭിച്ച് വിരാട് കോഹ്‌ലി

Staff Reporter

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് പരിശീലനം പുനരാംരഭിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ടി20 പരമ്പരയിൽ വിട്ടുനിന്ന വിരാട് കോഹ്‌ലി ഇന്നാണ് ടീമിനൊപ്പം ചേർന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിച്ചത്.

ഇന്ന് നെറ്റ്സിൽ പരിശീലനം നടത്തിയ വിരാട് കോഹ്‌ലി ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് വേണ്ടി പിങ്ക് ബോളിലും പരിശീലനം നടത്തി. ഇൻഡോറിൽ വെച്ചാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരം. വ്യാഴായ്ച്ചയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം.