മത്സരത്തിൽ താരമായി ഇവാൻ പെരിസിച്ച്

ആവേശകരമായ ആവേശകരമായ ഇംഗ്ലണ്ട് ക്രോയേഷ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ താരമായി മാറിയത് ക്രൊയേഷ്യയുടെ ഇന്റര്‍മിലാന്‍ താരം ഇവാന്‍ പെരിസിച്ച് ആയിരുന്നു. ഇടതു വിങ്ങിലൂടെ നിരന്തരം മുന്നേറിയ പെരിസിച്ച് ഇംഗ്ലണ്ട് പ്രതിരോധത്തിന് വലിയ പ്രശ്നങ്ങള്‍ ആണ് സൃഷ്ടിച്ചത്.

മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ പെരിസിച്ച് അക്ഷരാര്‍ഥത്തില്‍ കളം നിറഞ്ഞു കളിക്കുകയായിരുന്നു. ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടിയതും വിജയ ഗോളിന് വഴിയൊരുക്കിയതും പെരിസിച്ച് ആയിരുന്നു. 68ആം മിനിറ്റിൽ പെരിസിച്ചിന്റെ ഒരു വേൾഡ് ക്ലാസ് ഫിനിഷിലൂടെ മുന്നിൽ എത്തിയ ക്രൊയേഷ്യ തുടർന്നാണ് മത്സരത്തിലേക്ക് തിരിച്ചു വന്നത് പോലും.

മത്സരത്തിൽ ഉടനീളം 7 ഷോട്ടുകൾ ചെയ്ത പെരിസിച്ചിനെ നിര്ഭാഗ്യവും പിടി കൂടിയിരുന്നു. ഗോളെന്നുറച്ച രണ്ടു ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു. രണ്ടു ടാക്കിൾസ് വിജയിച്ച പെരിസിച്ച് തന്നെയായിരുന്നു മൻസൂക്കിച്ച് നേടിയ വിജയ ഗോളിന് അസിസ്റ്റ് നൽകിയതും. whoscored.com പത്തിൽ എട്ടു റേറ്റിങ് ആണ് പെരിസിച്ചിന് നൽകിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version