സില്‍വര്‍വുഡ് ഇംഗ്ലണ്ടിന്റെ ശ്രീലങ്ക, പാക്കിസ്ഥാന്‍ ഏകദിനങ്ങളില്‍ ടീമിനൊപ്പമുണ്ടാകില്ല

ഇംഗ്ലണ്ടിന്റെ ശ്രീലങ്ക, പാക്കിസ്ഥാന്‍ ടീമുകള്‍ക്കെതിരെയുള്ള ഏകദിന മത്സരങ്ങളില്‍ ടീമിന്റെ മുഖ്യ കോച്ച് ക്രിസ് സില്‍വര്‍ഹുഡ് കോച്ചിംഗ് ദൗത്യത്തിനുണ്ടാകില്ല. പോള്‍ കോളിംഗ്‍വുഡും ഗ്രഹാം തോര്‍പ്പുമാവും ഈ പരമ്പരകളില്‍ ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കുക. ബയോ ബബിള്‍ സംവിധാനം വന്നതിന് ശേഷം താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും ആവശ്യത്തിന് വിശ്രമം നല്‍കുവാന്‍ ശ്രമിക്കുന്ന ഇംഗ്ലണ്ടിന്റെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കവും.

പാക്കിസ്ഥാനെതിരെ കഴിഞ്ഞ സമ്മറിലെ ടി20 മത്സരങ്ങളും ഇത് പോലെ ക്രിസ് സില്‍വര്‍വുഡ് വിട്ട് നിന്നിരുന്നു. ജൂണ്‍ 26ന് ആണ് ഇംഗ്ലണ്ടിന്റെ ശ്രീലങ്കയുമായുള്ള ഏകദിന മത്സരങ്ങള്‍. പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങള്‍ ജൂലൈ 8ന് ആരംഭിയ്ക്കും. അതേ സമയം ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയിലും ക്രിസ് സില്‍വര്‍വുഡ് ടീമിനൊപ്പം കാണും.

Comments are closed.