ലിന്നിനെ വിട്ടുമാറാതെ പരിക്ക്

Sports Correspondent

ഗ്ലെന്‍ മാക്സ്വെല്ലിനു പകരം ഓസ്ട്രേലിയന്‍ ടീമില്‍ ഇടം പിടിച്ച് ക്രിസ് ലിന്നിനു തിരിച്ചടിയായി വീണ്ടും പരിക്ക്. ബിഗ് ബാഷ് മത്സരത്തിനിടെ കഴിഞ്ഞ വെള്ളിയാഴ്ച പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെയുള്ള മത്സരത്തിലാണ് ലിന്നിനു പരിക്കേറ്റത്. പരിക്ക് താരത്തിനെ മൂന്ന് മുതല്‍ നാല് ആഴ്ച വരെ കളത്തിനു പുറത്തിരിത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര താരത്തിനു നഷ്ടമാകും.

ലിന്നിനു പകരക്കാരനായി ആരെയും ക്രിക്കറ്റ് ഓസ്ട്രേലിയ നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ക്ക് തന്നെയാണ് ടീമില്‍ ഇടം പിടിക്കുവാന്‍ സാധ്യത കൂടുതല്‍. മികച്ച ഫോമില്‍ കളിക്കുന്ന ആഷ്ടണ്‍ ടര്‍ണര്‍ക്കും സാധ്യത കല്പിക്കപ്പെടുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial