ആൽവേസിന്റെ ഹാട്രിക്കിൽ ലിൻഷയ്ക്ക് മിന്നും ജയം

ലിൻഷാ മെഡിക്കൽസ് അവരുടെ സീസണിലെ മികച്ച ഫോം തുടരുകയാണ്. ഇന്നലെ കൽപ്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോടിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിൻഷ മണ്ണാർക്കാട് തോൽപ്പിച്ചത്. ലിൻഷയ്ക്കായി വിദേശ താരം ആൽവെസ് ഹാട്രിക്ക് ഗോളുകൾ നേടി‌. സുബൈറു ആണ് ബാക്കിയുള്ള ഒരു ഗോൾ നേടിയത്‌…

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചിക്ക് ജയം. ഉഷാ എഫ് സിയെ ആണ് അൽ ശബാബ് തൃപ്പനച്ചി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ശബാബിന്റെ ജയം. ശബാബിന്റെ സീസണിലെ മൂന്നാം ജയം മാത്രമാണിത്‌.

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം എതിരില്ലാത്ത ഒരു ഗോളിന് എഫ് സി ഗോവയെ തോൽപ്പിച്ചു‌.

ഇന്നലെ നടന്ന മറ്റു മത്സരങ്ങൾ;

ഇരിക്കൂർ; മദീന 2-0 ടോപ്പ് മോസ്റ്റ്.

എടക്കര; ജയ 2-5 കെ ആർ എസ്

കുന്നംകുളം; ശാസ്ത 0-5 ടൗൺ എഫ് സി തൃക്കരിപ്പൂർ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലിന്നിനെ വിട്ടുമാറാതെ പരിക്ക്
Next articleതുവ്വൂർ സെമിയിൽ ഫിഫാ മഞ്ചേരിക്ക് വിജയം