താന്‍ ഫോമിലേക്ക് മടങ്ങിയതിനുള്ള ക്രെഡിറ്റ് കീറൺ പൊള്ളാര്‍ഡിനും ഡ്വെയിന്‍ ബ്രാവോയ്ക്കുമാണെന്ന് പറഞ്ഞ് ക്രിസ് ഗെയിൽ. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം മത്സരത്തിൽ 38 പന്തിൽ 67 റൺസ് നേടിയ ക്രിസ് ഗെയിൽ ഏഴ് സിക്സും നാല് ഫോറും തന്റെ ഇന്നിംഗ്സിൽ നേടിയിരുന്നു.
2016ന് ശേഷമാണ് ടി20 ഫോര്‍മാറ്റിൽ ഗെയിലിന്റെ ഒരു അര്‍ദ്ധ ശതകം പിറക്കുന്നത്. താരം ടി20 ക്രിക്കറ്റിൽ 14000 റൺസും നേടി. താന്‍ നേടിയ റൺസ് തന്റെ ടീമംഗങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രത്യേകിച്ച് പൊള്ളാര്‍ഡിനും ബ്രാവോയ്ക്കുമാണ് താന്‍ ഈ ഇന്നിംഗ്സ് സമര്‍പ്പിക്കുന്നതെന്നും ഗെയിൽ സൂചിപ്പിച്ചു.
ഈ മത്സരങ്ങളിൽ കളിച്ചില്ലെങ്കിലും ഈ വിജയങ്ങളിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് പൊള്ളാര്‍ഡെന്നും ബ്രാവോയും പൊള്ളാര്‍ഡും നടത്തിയ പെപ് ടോക്ക് ആണ് തന്നെ വളരെ അധികം സ്വാധീനിച്ചതെന്നും ഗെയിൽ വ്യക്തമാക്കി.