ചിറ്റഗോംഗ് വൈക്കിംഗ്സ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി

- Advertisement -

അടുത്ത സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്ന് അറിയിച്ച് ചിറ്റഗോംഗ് വൈക്കിംഗ്സ്. ബിപിഎല്‍ ആക്ടിംഗ് ചെയര്‍മാന്‍ ടീമില്‍ നിന്ന് ഇത് സംബന്ധിച്ച കത്ത് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാല്‍ ടീമിനെ അനുനയിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ടൂര്‍ണ്ണമെന്റ് സംഘാടകര്‍ നടത്തി വരികയാണെന്നാണ് അറിയുന്നത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ തങ്ങള്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക ടീം നല്‍കാതിരുന്നതോടെയാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. സെപ്റ്റംബര്‍ 30 ആയിരുന്നു ഇതു സംബന്ധിച്ചുള്ള അവസാന തീയ്യതി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ടൂര്‍ണ്ണമെന്റിന്റെ ഭാഗമായിട്ടുള്ള ടീമിനെ തുടര്‍ന്നും ടൂര്‍ണ്ണമെന്റുമായി സഹകരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കി.

Advertisement