ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബെഞ്ച് സ്ട്രെംഗ്ത്തുള്ള ടീമാണ് ഇപ്പോളത്തേത് – ചേതേശ്വര്‍ പുജാര

Sports Correspondent

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബെഞ്ച് സ്ട്രെംഗ്ത്ത് ഉള്ള ടീമാണ് ഇതെന്നും ഇന്ത്യന്‍ സര്‍ക്യൂട്ടില്‍ പ്രതിഭകളുടെ ധാരാളിത്തമാണെന്നും പറഞ്ഞ് ചേതേശ്വര്‍ പുജാര. ബൗളിംഗ് ആണോ ബാറ്റിംഗ് ആണോ എന്നില്ല ഏത് മേഖലയിലും ടീമിനിപ്പോള്‍ ബാക്കപ്പ് താരങ്ങളുണ്ടെന്നും പുജാര പറഞ്ഞു. ഓസ്ട്രേലിയന്‍ പരമ്പര ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആണെന്നും പുജാര സൂചിപ്പിച്ചു.

ഒട്ടനവധി താരങ്ങളാണ് അന്ന് ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റതെന്നും പലരും ഇന്ത്യയുടെ മൂന്നാം നിരയാണ് പല മത്സരങ്ങളിലും കളിച്ചതെന്ന് പറഞ്ഞുവെങ്കിലും ടീമിന് മികച്ച ബാക്കപ്പ് താരങ്ങളുണ്ടെന്നതിന്റെ സൂചനയാണ് പരമ്പര വിജയം കാണിക്കുന്നതെന്ന് പുജാര പറഞ്ഞു. ഇന്ത്യന്‍ ടീമിലെ ഓരോ താരങ്ങളും മികവ് പുലര്‍ത്തുവാനായുള്ള ദാഹമുള്ളവരാണെന്നും അത് മികച്ച ടീമിന്റെ തെളിവായി കരുതാവുന്നതാണെന്നും ഇന്ത്യയുടെ പ്രധാന ടെസ്റ്റ് താരം അവകാശപ്പെട്ടു.