ആദ്യ രണ്ട് സെഷനുകളില്‍ നിന്ന് വിപരീതമായി മികച്ച തിരിച്ചുവരവ് നടത്തി വിന്‍ഡീസ്. റോഷ്ടണ്‍ ചേസും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും കൂടി ഇന്ത്യന്‍ ബൗളിംഗിനെ സധൈര്യം നേരിട്ടപ്പോള്‍ ടീമിനു ഒരു വിക്കറ്റ് പോലും മൂന്നാം സെഷനില്‍ നഷ്ടമാകില്ലെന്നാണ് തോന്നിച്ചത്. 90ാം ഓവറിലെ അവസാന പന്തില്‍ ഹോള്‍ഡറെ പുറത്താക്കി ഉമേഷ് യാദവാണ് വിന്‍ഡീസിന്റെ ചെറുത്ത് നില്പിനു തിരിച്ചടി നല്‍കിയത്. 5 ഓവറുകള്‍ക്ക് ശേഷം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 295/7 എന്ന നിലയിലാണ് വിന്‍ഡീസ്.
ഏറെ ഓവറുകളും സ്പിന്നര്‍മാര്‍ പന്തെറിഞ്ഞതിനാല്‍ മികച്ച ഓവര്‍ റേറ്റ് ഉള്ളതിനാല്‍ ദിവസത്തെ ക്വാട്ടയായ 90 ഓവറിലും അധികം ഇന്ന് ഇന്ത്യ എറിയുകയായിരുന്നു. അവസാന സെഷനില്‍ നിന്ന് 98 റണ്‍സാണ് വിന്‍ഡീസ് നേടിയത്. ഏഴാം വിക്കറ്റില്‍ 104 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 52 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്
ചേസ് 98 റണ്‍സും ബിഷു രണ്ട് റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയാണ്. ഹോള്‍ഡറിനെ ദിവസത്തിന്റെ അവസാനത്തോട് നഷ്ടമായെങ്കിലും ആദ്യ ദിവസം തലയുയര്‍ത്തി തന്നെ വിന്‍ഡീസിനു ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങാം. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. ഒരു വിക്കറ്റാണ് അശ്വിന്‍ നേടിയത്.