സത്തേണ്‍ വൈപ്പേഴ്സിന് പുതിയ ഹെഡ് കോച്ച്, ടീമിനെ ഇനി പരിശീലിപ്പിക്കുക ചാര്‍ലറ്റ് എഡ്വേര്‍ഡ്സ്

- Advertisement -

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലറ്റ് എഡ്വേര്‍ഡ്സിനെ മുഖ്യ കോച്ചായി നിയമിച്ച് സത്തേണ്‍ വൈപ്പേഴ്സ്. വൈപ്പേഴ്സിനൊപ്പം 2016 കിയ സൂപ്പര്‍ ലീഗ് വിജയിച്ചിട്ടുള്ള താരമാണ് എഡ്വേര്‍ഡ്സ്. ടീമിന്റെ കോച്ചായി തന്നെ നിയമിച്ചതല്‍ ഏറെ സന്തോഷമുണ്ടെന്നും ടീമുമായി മുന്‍പ് തന്നെ പ്രവര്‍ത്തിച്ചിട്ടുള്ള തനിക്ക് ഈ പുതിയ ദൗത്യം ഒരംഗീകരാമായി കാണാനാണ് താല്പര്യമെന്നും എഡ്വേര്‍ഡ്സ് വ്യക്തമാക്കി.

2018 മുതല്‍ ഹാംപ്ഷയറില്‍ വനിത ക്രിക്കറ്റിന്റെ ഡയറക്ടര്‍ പദവി അലങ്കരിച്ച് വരികയായിരുന്നു എഡ്വേര്‍ഡ്സ്.

Advertisement