ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് കോച്ചായി ചാള്‍ ലാംഗെവെല്‍ഡട് എത്തിയത് തനിക്ക് ഏറെ ഗുണം ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ട് ലുംഗിസാനി ഗിഡി. വളരയെധികം സഹായകരമായ നിലപാടാണ് ചാള്‍ എടുത്ത് വരുന്നത്. തന്റെ ചിന്താരീതിയെ പ്രോത്സാഹിപ്പിക്കുവാന്‍ അദ്ദേഹം മുന്നോട്ട് വരുന്നത് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുണ്ട്.
താരം തിരികെ ദക്ഷിണാഫ്രിക്കയുടെ കോച്ചിംഗ് സെറ്റപ്പിലേക്ക് മടങ്ങിയെത്തിയത് തനിക്ക് വലിയ തോതില്‍ ഗുണം ചെയ്തുവെന്നാണ് താന്‍ കരുതുന്നതെന്ന് ലുംഗിസാനി ഗിഡി വ്യക്തമാക്കി. 11 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകള്‍ നേടി ഈ 24 വയസ്സുകാരനാണ് ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാരില്‍ ഏറ്റവും അധികം വിജയം കണ്ട താരം.
10 പോയിന്റ് സ്കെയിലില്‍ തന്റെ പ്രകടനത്തെ വിലയിരുത്തുകയാണെങ്കില്‍ താന്‍ തനിക്ക് 6 പോയിന്റ് കൊടുക്കുമെന്നും തനിക്ക് ഇനിയും കൂടുതല്‍ മെച്ചപ്പെടാനാകുമെന്ന ബോധ്യമുണ്ടെന്ന് ഗിഡി വ്യക്തമാക്കി. തനിക്ക് വ്യക്തിഗതമായി തന്റെ പ്രകടനം അത്ര ഗുണമായി തോന്നിയില്ലെങ്കിലും ടീമിന് അത് ഗുണകരമായി എന്ന് ലുംഗിസാനി ഗിഡി വ്യക്തമാക്കി.
ചില മത്സരങ്ങളുണ്ടായിരുന്നു തനിക്ക് കുറവ് റണ്‍സ് വിട്ട് കൊടുക്കാമായിരുന്നുവെന്നതാണ് തന്റെ വിലയിരുത്തലെന്ന് ഗിഡി പറഞ്ഞു. ആ മത്സരങ്ങളിലും താന്‍ വിക്കറ്റുകള്‍ നേടി, പക്ഷേ റണ്‍സ് വിട്ട് നല്‍കുന്നത് കുറയ്ക്കാമായിരുന്നുവെന്ന് ഗിഡി വ്യക്തമാക്കി. വിക്കറ്റ് നേടിയതില്‍ തൃപ്തിയുണ്ട് എന്നാല്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്നും വ്യക്തിഗത മികവ് ഇനിയും മെച്ചപ്പെടുത്താന്‍ തനിക്കാകുമെന്നാണ് പ്രതീക്ഷയെന്ന് താരം വെളിപ്പെടുത്തി.