ബി.സി.സി.ഐ പണം കൊടുത്തില്ല, ഇന്ത്യൻ ടീമിന് സുരക്ഷ ഒരുക്കാതെ ചണ്ഡീഗഡ് പോലീസ്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിന് ചണ്ഡീഗഡിൽ എത്തിയ ഇന്ത്യൻ ടീമിന് സുരക്ഷ സംവിധാനം ഒരുക്കാതെ ചണ്ഡീഗഡ് പോലീസ്. ബി.സി.സി.ഐ നൽകാനുള്ള 9 കോടി രൂപ നൽകാതിരുന്നതോടെയാണ് ചണ്ഡീഗഡ് പോലീസ് ഇന്ത്യൻ ടീമിനുള്ള സുരക്ഷ ഒരുക്കാതെയിരുന്നത്.

ചണ്ഡീഗഡ് പോലീസ് സുരക്ഷാ ഒരുക്കാതിരുന്നതോടെ സ്വകാര്യ സെക്യൂരിറ്റി കമ്പനിയാണ് നിലവിൽ ടീമിന് സുരക്ഷാ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ടീമിനും സൗത്ത് ആഫ്രിക്കൻ ടീമിനും എയർപോർട്ടിൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയത് മൊഹാലി പോലീസ് ആയിരുന്നു. ബുധനാഴ്ചയാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരം. ധരംശാലയിൽ നടന്ന ആദ്യ ടി20 മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.