ഇന്ത്യയ്ക്കെതിരായ ചാമ്പ്യൻസ് ട്രോഫിയിലെ നിർണായക മത്സരത്തിന് മുന്നോടിയായി സംസാരിച്ച പാകിസ്താൻ ഹെഡ് കോച്ച് ആഖിബ് ജാവേദ്, തന്റെ ടീമിന്റെ പേസ് ആക്രമണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ഷഹീൻ (അഫ്രീദി), നസീം (ഷാ), ഹാരിസ് (റൗഫ്) എന്നിവർ ഉള്ളത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ഞങ്ങൾക്ക് ഏറ്റവും മികച്ച പേസ് ബൗളിംഗ് ഓപ്ഷനുകളിലൊന്ന് ഉണ്ട് എന്ന് പറയാം” ആഖിബ് പറഞ്ഞു.
“മറ്റ് ടീമുകൾക്ക് വളരെയധികം സ്പിന്നർമാരുണ്ട്, ഞങ്ങൾക്ക് കുറവാണ്, പക്ഷേ ടീമുകൾ അവരുടെ ശക്തിക്കനുസരിച്ച് കളിക്കുന്നു. നിങ്ങൾ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ, അത് ഒരു പ്രത്യേക വികാരമാണ്.” അദ്ദേഹം പറഞ്ഞു.














