ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ സെമിഫൈനലിൽ ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ടൂർണമെന്റിൽ ഇരു ടീമുകളും തോൽവിയറിയാതെ തുടരുകയാണ്. താരതമ്യേന അനുഭവപരിചയമില്ലാത്ത ഒരു ടീമിനെ ഫീൽഡ് ചെയ്തിട്ടും, ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് റൺ പിന്തുടർന്ന് ജയിക്കാൻ ആയതിന്റെ ആത്മവിശ്വാസത്തിൽ ആണ് ഓസ്ട്രേലിയ. ഇന്ത്യ ആകട്ടെ കളിച്ച മൂന്നും ജയിച്ച് ഗംഭീര ഫോമിലാണ്.

ന്യൂസിലൻഡിന് എതിരെ അഞ്ച് വിക്കറ്റ് എടുത്ത വരുൺ ചക്രവർത്തി ഇന്ന് സെമിഫൈനൽ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഷമിക്ക് ഒപ്പം മറ്റൊരു പേസറെ കൂടെ ഇന്ത്യ ഉൾപ്പെടുത്തുമോ എന്ന് ഉറപ്പില്ല.
ദുബായിലാണ് മത്സരം നടക്കുന്നത്, മുൻ മത്സരങ്ങളിൽ സ്പിന്നർമാർ ദുബൈയിലെ പിച്ചിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മത്സരം സ്റ്റാർ സ്‌പോർട്‌സിലും സ്‌പോർട്‌സ് 18 ലും സംപ്രേഷണം ചെയ്യും.