മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ ഹാർദ്ദികിന്റെ ഇന്നലത്തെ ക്യാപ്റ്റൻസി മോശമായിരുന്നു എന്ന് പറഞ്ഞു. ചാഹലിന് അദ്ദേഹത്തിന്റെ അവസാന ഓവർ നൽകാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ജാഫർ പറഞ്ഞു.
“ഹാർദ്ദികിന്റെ തീരുമാനങ്ങൾ വളരെ ആശ്ചര്യപ്പെടുത്തുന്നു, പ്രത്യേകിച്ച് ചാഹൽ തന്റെ നാലാമത്തെ ഓവർ എറിഞ്ഞില്ല, അക്സർ ഒരു ഓവർ പോലും എറിഞ്ഞില്ല. ഇന്ത്യൻ വൈറ്റ് ബോൾ ക്രിക്കറ്റിന്റെ അടുത്ത ക്യാപ്റ്റൻ ഹാർദിക് ആണെന്ന് എല്ലാവരും കരുതുന്നു, യുസ്‌വേന്ദ്ര ചാഹലിലും അക്‌സർ പട്ടേലിലും അദ്ദേഹം വിശ്വാസം പ്രകടിപ്പിക്കാത്തത് അൽപ്പം ആശ്ചര്യകരമാണ്.” ജാഫർ പറഞ്ഞു.
കളിയിൽ ഇന്ത്യയെ തിരികെ കൊണ്ടുവന്ന ചാഹലിനെ നാലാം ഓവറിൽ വിശ്വസിക്കാതിരിക്കാൻ കാരണം എന്തെന്ന് അറിയില്ല. എല്ലാവരേയും പോലെ ഞാനും ആശ്ചര്യപ്പെടുന്നു,” ജാഫർ ESPNCricinfo-യിൽ പറഞ്ഞു.
ചാഹൽ തന്റെ ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ആയിരുന്നു കളിയിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്. എന്നാൽ വീണ്ടും ചാഹലിന് ബൗൾ കൊടുക്കുന്നതിന് പകരം മുകേഷ് കുമാറിനും അർഷ്ദീപ് സിങ്ങിനും ഹാർദ്ദിക് പന്ത് കൈമാറി.18.5 ഓവറിലേക്ക് വെസ്റ്റിൻഡീസ് കളി ജയിക്കുകയും ചെയ്തു.