ജയം 28 റൺസിന്, കിഡ്സ് സിസിയെ മറികടന്ന് സ്വാന്റൺസ്

Sports Correspondent

Swantonscc

സെലസ്റ്റിയൽ ട്രോഫിയിൽ സ്വാന്റൺസിന് 28 റൺസ് വിജയം. കിഡ്സ് സിസിയ്ക്കെതിരെ ആണ് ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസ് 206/8 എന്ന സ്കോര്‍ നേടിയപ്പോള്‍ കിഡ്സ് 28.2 ഓവറിൽ 178 റൺസിന് ഓള്‍ഔട്ട് ആയി.

Appuprakash

സ്വാന്റൺസിന് വേണ്ടി 58 പന്തിൽ 78 റൺസ് നേടിയ അപ്പു പ്രകാശ് ആണ് ടോപ് സ്കോററും കളിയിലെ താരവും. ഘനശ്യാം 41 റൺസുമായി പുറത്താകാതെ നിന്നു. വിപുൽ ശക്തി 26 റൺസും റെഹാന്‍ റഹിം 24 റൺസും നേടി. കിഡ്സിന് വേണ്ടി ബിജു നാരായണന്‍ 3 വിക്കറ്റും ഫര്‍സാന്‍ രണ്ട് വിക്കറ്റും നേടി.

58 റൺസുമായി അഭിജിത്ത് പ്രവീണും 42 റൺസ് നേടി അനന്തു എസ് അജയനും കിഡ്സിനായി തിളങ്ങിയെങ്കിലും 178 റൺസിൽ കിഡ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചു. അര്‍ഫാദും റെഹാനും മൂന്ന് വീതം വിക്കറ്റ് നേടി സ്വാന്റൺസ് ബൗളിംഗിൽ തിളങ്ങി.