26ാമത് സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ രണ്ടാമത്തെ മത്സരം ടൈയിൽ അവസാനിച്ചു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് ആര്‍സിസി 124 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഏജീസിന്റെ ബാറ്റിംഗ് തകര്‍ച്ചയോടെയാണ് തുടങ്ങിയ്. ഒരു ഘട്ടത്തിൽ 29/5 എന്ന നിലയിലേക്കും 78/9 എന്ന നിലയിലേക്കും ഏജീസ് വീണ ശേഷം പത്താം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തിന്റെ പടിവാതിൽക്കൽ വരെ ടീമിനെ എത്തിക്കുകയായിരുന്നു.
മിഥുന്‍ എസും അന്‍താഫ് പിയുവും ചേര്‍ന്ന് പത്താം വിക്കറ്റിൽ 46 റൺസ് നേടിയെങ്കില്‍ സ്കോര്‍ ഒപ്പത്തിനൊപ്പമെത്തിയപ്പോള്‍ അന്‍താഫിന്റെ വിക്കറ്റ് ഏജീസിന് നഷ്ടമായപ്പോള്‍ ഏജീസ് വിജയം കൈവിട്ടു. അന്‍താഫ് 13 റൺസ് നേടിയപ്പോള്‍ മിഥുന്‍ എസ് 31 റൺസുമായി പുറത്താകാതെ നിന്നു. ടോപ് ഓര്‍ഡറിൽ മൂന്ന് വിക്കറ്റ് നേടിയ അഖിൽ സക്കറിയ ആണ് അന്‍താഫിനെയും പുറത്താക്കി മാസ്റ്റേഴ്സ് ആര്‍സിസിയെ മത്സരം ടൈ ആക്കുവാന്‍ സഹായിച്ചത്.
42 റൺസ് നേടിയ സിന്‍ഡോ ആണ് മാസ്റ്റേഴ്സിന്റെ ടോപ് സ്കോറര്‍. അക്ഷയ് മനോഹര്‍ 27 റൺസും നേടി. മനു കൃഷ്ണന്‍, വിനോദ് കുമാര്‍ എന്നിവര്‍ ഏജീസിനായി രണ്ട് വീതം വിക്കറ്റ് നേടി.
അഖിൽ സകറിയയുടെ ഓപ്പണിംഗ് സ്പെല്ലാണ് ഏജീസിന്റെ നടുവൊടിച്ചത്. ആദ്യ മൂന്ന് വിക്കറ്റുകള്‍ അഖിൽ നേടുമ്പോള്‍ ഏജീസ് 17/3 എന്ന നിലയിലേക്ക് വീണു. പവന്‍ രാജ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അധികം വൈകാതെ ടീം 29/5 എന്ന നിലയിലേക്കും വീണു.
അവിടെ നിന്ന് അഖിൽ എംഎസ് – വൈശാഖ് ചന്ദ്രന്‍ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ 30 റൺസ് നേടിയെങ്കിലും 20 റൺസ് നേടിയ വൈശാഖ് ചന്ദ്രനെ ഏജീസിനെ നഷ്ടമായി. ആറ്, ഏഴ് വിക്കറ്റുകള്‍ അനന്ദു എംഎ ആണ് നേടിയത്. അടുത്ത ഓവറിൽ 30 റൺസ് നേടിയ അഖിലും വീണതോടെ ഏജീസിന്റെ പ്രതീക്ഷ അവസാനിച്ചു.
എന്നാൽ പിന്നീട് മാസ്റ്റേഴ്സ് ആര്‍സിസിയെ ഞെട്ടിച്ച് കൊണ്ട് ഏജീസിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ട് തിരിച്ചടിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. സ്കോറുകള്‍ ഒപ്പമാക്കിയെങ്കിലും ജയം നേടുവാന്‍ ഏജീസിന് സാധിക്കാതെ പോയപ്പോള്‍ ടീമിന്റെ ഇന്നിംഗ്സ്