6 ഓവറിൽ 9 റൺസിന് മൂന്ന് വിക്കറ്റ് നേടി ബിജു നാരായണന്‍, 71 റൺസ് വിജയം നേടി കിഡ്സ് സിസി

Sports Correspondent

Kidscc
Download the Fanport app now!
Appstore Badge
Google Play Badge 1

കരമന റിക്രിയേഷന്‍ ക്ലബ് എ ടീമിനെ പരാജയപ്പെടുത്തി കിഡ്സി സിസി. ഇന്ന് 71 റൺസിന്റെ മികച്ച വിജയം ആണ് കിഡ്സ് സിസി നേടിയത്. ആദ്യം ബാറ്റ് ചെയ്ത കിഡ്സ് 186 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ എതിരാളികളെ 115 റൺസിനാണ് കിഡ്സ് എറിഞ്ഞിട്ടത്.

ബാറ്റിംഗ് തകര്‍ച്ച നേരിട്ട കിഡ്സ് സിസി 57/6 എന്ന നിലയിലേക്ക് വീണുവെങ്കിലും അഭിജിത്ത് പ്രവീൺ – ബിജു നാരായണന്‍ കൂട്ടുകെട്ട് 69 റൺസ് ഏഴാം വിക്കറ്റിൽ നേടി ടീമിനെ 126 റൺസിലേക്ക് എത്തിച്ചു. ബിജു 36 റൺസ് നേടി പുറത്തായ ശേഷം എട്ടാം വിക്കറ്റിൽ കൃഷ്ണ ദേവനെ കൂട്ടുപിടിച്ച് അഭിജിത്ത് 56 റൺസ് കൂടി നേടി.

Bijunarayanan

ഈ രണ്ട് കൂട്ടുകെട്ടുകളും ടീമിന് നിര്‍ണ്ണായകമായി മാറുകയായിരുന്നു. കൃഷ്ണ ദേവന്‍ 32 റൺസ് നേടി പുറത്തായപ്പോള്‍ അധികം വൈകാതെ 55 റൺസ് നേടിയ അഭിജിത്തും പുറത്തായി. ഏറെ താമസിക്കാതെ 28.3 ഓവറിൽ കിഡ്സ് സിസി ഓള്‍ഔട്ടായി. 4 വിക്കറ്റ് നേടിയ വിഷ്ണു വിജയന്‍ ആണ് കരമന്‍ ആര്‍സിയ്ക്കായി തിളങ്ങിയത്. ബോവസ്, ശ്രീവര്‍ദ്ധന്‍ മുരളി എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

കിഡ്സിനായി ബിജു നാരായണനും അലന്‍ അലക്സും 3 വീതം വിക്കറ്റ് നേടിയപ്പോള്‍ 24.3 ഓവറിൽ കരമന്‍ റിക്രിയേഷന്‍ ക്ലബ് ഓള്‍ഔട്ട് ആയി. 41 റൺസ് നേടിയ ബോവസ് ആണ് കരമനയുടെ ടോപ് സ്കോറര്‍. ആദിത്യ, ജിനു വിനയകുമാര്‍ എന്നിവര്‍ 18 വീതം റൺസ് നേടി. കിഡ്സിനായി എപി ഉണ്ണി കൃഷ്ണന്‍ രണ്ട് വിക്കറ്റും നേടി.