66 റൺസിന് യംഗ്സ്റ്റേഴ്സ് സിസി പുറത്തായി, ഏരീസ് പട്ടൗഡിയ്ക്ക് 8 വിക്കറ്റ് വിജയം

Sports Correspondent

Ariespataudipunalur
Download the Fanport app now!
Appstore Badge
Google Play Badge 1

സെലസ്റ്റിയൽ ട്രോഫിയിൽ മികച്ച വിജയവുമായി ഏരീസ് പട്ടൗഡി പുനലൂര്‍. ഇന്ന് നടന്ന മത്സരത്തിൽ യംഗ്സ്റ്റേഴ്സ് സിസിയെ വെറും 66 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 10.5 ഓവറിൽ ഏരീസ് മറികടക്കുകയായിരുന്നു.

Amalramesh

ഏരീസിനായി അമൽ രമേശും യധു കൃഷ്ണയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ അജയ് ഘോഷ് 2 വിക്കറ്റും നേടി. 17.1 ഓവര്‍ മാത്രമാണ് യംഗ്സ്റ്റേഴ്സ് ഇന്നിംഗ്സ് നീണ്ട് നിന്നത്.

ബാറ്റിംഗിൽ ഏരീസിനായി 26 റൺസുമായി വത്സൽ ഗോവിന്ദ് ടോപ് സ്കോറര്‍ ആയപ്പോള്‍ ഷോൺ പച്ച 23 റൺസുമായി പുറത്താകാതെ നിന്നു.