ബോയ്സിന് 14 റണ്‍സ് ജയം, 120 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി കണ്ണനും ഗോകുല്‍ വിജുവും

- Advertisement -

സ്വാന്റണ്‍സ് ട്രസ്റ്റിനെതിരെ 14 റണ്‍സിന്റെ വിജയം സ്വന്തമാക്കി ബോയ്സ് സിസി. ഇന്ന് 183 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ സ്വാന്റണ്‍സ് ഒരു ഘട്ടത്തില്‍ 16 ഓവറില്‍ 109/1 എന്ന നിലയിലായിരുന്നുവെങ്കില്‍ പിന്നീട് 59 റണ്‍സ് നേടുന്നതിനിടെ ടീമിന് 9 വിക്കറ്റാണ് നഷ്ടമായത്. ടീം 168 റണ്‍സില്‍ 23.5 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. വിപുല്‍ ശക്തി(51), അവിന്‍ ടി ബിജു(26), അഭിവന്ദ്(23) എന്നിവരുടെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ സ്വാന്റണ്‍സ് നിരയിലെ പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ തിളങ്ങാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. അനന്തു നാല് വിക്കറ്റുമായി ബോയ്സ് ബൗളര്‍മാരില്‍ നിര്‍ണ്ണായക സ്വാധീനമായി മാറി. യദു കൃഷ്ണയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബോയ്സിന്റെ തുണയ്ക്കെത്തിയത് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗോകുല്‍ വിജുവും കണ്ണനും നേടിയ 120 റണ്‍സാണ്. കണ്ണന്‍ 46 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയപ്പോള്‍ ഗോകുല്‍ വിജു 52 റണ്‍സാണ് നേടിയത്. 24 ഓവറില്‍ 182 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ ബോയ്സ് സിസി നേടിയത്. സ്വാന്റണ്‍സിന് വേണ്ടി മോനു കൃഷ്ണന്‍ മൂന്ന് വിക്കറ്റ് നേടി.

മത്സരത്തില്‍ കണ്ണന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

Advertisement