ന്യൂ കിഡ്സ് ചെങ്ങന്നൂരിനെ തകര്‍ത്ത് ഗ്ലോബ്സ്റ്റാര്‍ ആലുവ

Sports Correspondent

ന്യൂ കിഡ്സ് ചെങ്ങന്നൂരിനെതിരെ 123 റണ്‍സ് വിജയം സ്വന്തമാക്കി ഗ്ലോബ്സ്റ്റാര്‍ ആലുവ. ഇന്ന് രാവിലെ ആരംഭിച്ച മത്സരത്തില്‍ ന്യൂ കിഡ്സിനാണ് ടോസ് ലഭിച്ചത്. ഗ്ലോബ്സ്റ്റാറിനെ അവര്‍ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആനന്ദ് ബാബു നേടിയ 56 റണ്‍സിന്റെയും അജിത്ത്(47*), വിഷ്ണു മോഹന്‍(24) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 27 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് ഗ്ലോബ്സ്റ്റാര്‍ ആലുവ നേടിയത്. ന്യൂ കിഡ്സിനായി 6 ഓവറില്‍ നിന്ന് 31 റണ്‍സ് വഴങ്ങി ബാലു ബാബു മികവ് പുലര്‍ത്തി.

രണ്ടാം ഓവര്‍ മുതല്‍ വിക്കറ്റ് വീഴ്ച തുടര്‍ക്കഥയായപ്പോള്‍ 18.1 ഓവറില്‍ 43 റണ്‍സിനു ന്യൂ കിഡ്സ് ഓള്‍ഔട്ട് ആവുകയായിരുന്നു. വൈശാഖ് വേണു, തരുണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും വിഷ്ണു നായര്‍ രണ്ടും വിക്കറ്റാണ് വിജയികള്‍ക്കായി നേടിയത്. 10 റണ്‍സ് നേടിയ അഖില്‍ ആണ് ന്യൂ കിഡ്സിന്റെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial