ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെ 80 റണ്‍സിന് ഓള്‍ഔട്ട് ആക്കി ഫ്രണ്ട്സ്, 7 വിക്കറ്റ് വിജയം

- Advertisement -

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് മികച്ച വിജയവുമായി ഫ്രണ്ട്സ് സിസി. ഇന്നത്തെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടിസിയുവിനെ 22.5 ഓവറില്‍ 80 റണ്‍സിന് പുറത്താക്കിയ ഫ്രണ്ട്സ് ലക്ഷ്യം 20.2 ഓവറില്‍ മറികടക്കുകയായിരുന്നു. 10/2 എന്ന നിലയിലേക്ക് ടീം വീണുവെങ്കിലും കൃഷ്ണ മുരളി(37*), അല്ലെന്‍ അലെക്സ്(23*) എന്നിവരുടെ പ്രകടനം ആണ് ടീമിനെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ബൗളിംഗിലും കൃഷ്ണമുരളി മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു. ഒപ്പം അജീഷ് ഓമനക്കുട്ടന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ ഫ്രണ്ട്സ് സിസി ടിസിയുവിന്റെ നടുവൊടിച്ചു. ടിസിയുവിന് വേണ്ടി വൈശാഖന്‍(32), കണ്ണന്‍(21) എന്നിവരാണ് പൊരുതി നോക്കിയ താരങ്ങള്‍.

Advertisement