സെലെസ്റ്റിയൽ ട്രോഫി, ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ഫിക്സ്ച്ചറുകള്‍ തയ്യാര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇരുപത്തിയാറാമത് സെലെസ്റ്റിയൽ ട്രോഫിയുടെ നാളെ ആരംഭിയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ട് സംഘാടകരായ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്. മംഗലപുരം കെസിഎ സ്റ്റേഡിയം, ഗ്രീന്‍ഫീൽഡ്, സെയിന്റ് സേവിയേഴ്സ് തുമ്പ് എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക.

ആദ്യ ഘട്ട മത്സരങ്ങൾ കഴിഞ്ഞപ്പോള്‍ നാല് ടീമുകളാണ് ലീഗ് റൗണ്ടിലേക്ക് കടന്നിട്ടുള്ളത് തിരുവനന്തപുരം AG ‘s ഓഫീസ് റിക്രിയേഷൻ ക്ലബ്ബ്, കായംകുളം ടി സി എ, രഞ്ജി ക്രിക്കറ്റ് തിരുവനന്തപുരം , കിഡ്സ് ക്രിക്കറ്റ് ക്ലബ് തിരുവനന്തപുരം എന്നിവരാണ് ലീഗ് റൗണ്ടിലേക്ക് കടന്നിട്ടുള്ളത് .

കേരളത്തിലെ 8 മുൻനിര ക്ലബ്ബുകളെ ഈ റൗണ്ടിലേക്ക് നേരിട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.4 ഗ്രൂപ്പുകളിൽ ആയി 12 ടീമുകളാണ് ഈ ഘട്ടത്തിൽ മാറ്റുരയ്ക്കുന്നത് ലീഗിലെ വിജയികൾ കൾ സെമി ഫൈനൽ യോഗ്യത നേടും

നിലവിലെ ചാമ്പ്യന്മാരായ പ്രിതിഭ സിസി കൊട്ടാരക്കരയും മാസ്റ്റേഴ്സ് ആര്‍സിസി എറണാകുളവും തമ്മിലുള്ള മത്സരത്തിലൂടെയാണ് ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ആരംഭിയ്ക്കുന്നത്. മുത്തൂറ്റ് ഇസിസി, രഞ്ജി സിസി, ഏജീസ്, സ്വാന്റൺസ്, ടിസിഎ കായംകുളം, തൃപ്പൂണിത്തുറ സിസി, അത്രേയ തൃശ്ശൂര്‍, ബികെ55, കിഡ്സ് സിസി എന്നിവരാണ് ചാമ്പ്യന്‍ഷിപ്പ് റൗണ്ടിൽ കളിക്കുന്ന ടീമുകള്‍.

Screenshot From 2022 04 23 16 38 32

29ന്  ഗ്രൂപ്പ് എ ജേതാക്കളും ഗ്രൂപ്പ് ഡി ജേതാക്കളും ആദ്യ സെമിയിലും ഗ്രൂപ്പ് ബി ജേതാക്കളും ഗ്രൂപ്പ് സി ജേതാക്കളും രണ്ടാം സെമിയിലും ഏറ്റുമുട്ടും. ഏപ്രിൽ 30ന് ആണ് ഫൈനൽ മത്സരം. സെമി, ഫൈനൽ മത്സരങ്ങള്‍ ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

ഗ്രൂപ്പ് എ: പ്രതിഭ സിസി, ഏജീസ്, മാസ്റ്റേഴ്സ് ആര്‍സിസി

ഗ്രൂപ്പ് ബി: മുത്തൂറ്റ് ഇസിസി, രഞ്ജി സിസി, മാസ്റ്റേഴ്സ് സിസി

ഗ്രൂപ്പ് സി: സ്വാന്റൺസ്, ടിസിഎ കായംകുളം, അത്രേയ സിസി

ഗ്രൂപ്പ് ഡി: തൃപ്പൂണിത്തുറ സിസി, കിഡ്സ് സിസി, ബികെ55